കരു നീക്കി​ ക്രിസ്റ്റ്യാനോ, സിദാൻ യുനൈറ്റഡിലേക്ക് ​?

സ്​പാനിഷ്​ മാധ്യമമായ എൽ ചിരിൻഗി​തോ ടി.വിയാണ്​ ഈ വാർത്ത പുറത്തുവിട്ടത്​. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്​ മാനേജ്​മെന്‍റിനോട്​ ഇക്കാര്യം നിർദേശിച്ചതെന്നും സ്​പാനിഷ്​ മാധ്യമം പറയുന്നു.

സോൾഷ്യെയറെ പുറത്താക്കിയാൽ യുനൈറ്റഡിന്‍റെ പ്രഥമ ലക്ഷ്യം സിദാൻ തന്നെയാണെന്ന്​ നേരത്തെയും സൂചനയുണ്ടായിരുന്നു. സിദാൻ തയാറായില്ലെങ്കിൽ ഇറ്റലിയിൽ ഇന്‍റർ മിലാനെ ചാമ്പ്യന്മാരാക്കിയ അ​​േന്‍റാനിയോ കോന്‍റെയെ എത്തിക്കും. സിദാൻ എത്തിയാൽ ​േപാൾ പോഗ്​ബ ക്ലബിൽ പിടിച്ചു നിർത്താമെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ്​ മാനേജ്​മെന്‍റ്​ കണക്കുകൂട്ടുന്നുണ്ട്​. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏ​റ്റവും നന്നായി ഉപയോഗിച്ച കോച്ചു കൂടിയാണ്​ സിദാൻ. ഹാട്രിക്​​ ചാമ്പ്യൻസ്​ ലീഗ്​ കിരീടം റയൽ മഡ്രിഡ്​ നേടിയതും ഇരുവരും ക്ലബിലുള്ളപ്പോൾ.

അറ്റ്​ലാന്‍റക്കെതിരായ ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിനു ശേഷം കഠിന പോരാട്ടങ്ങളാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിനെ കാത്തിരിക്കുന്നത്​. ലിവർപൂൾ, ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ്​ പ്രീമിയർ ലീഗിൽ യുനൈറ്റഡിന്​ ഏറ്റുമുട്ടാനുള്ളത്​. ഇതിൽ ടീം തോറ്റാൽ സോൾഷ്യെയർ പുറത്താവുമെന്നുറപ്പ്​.

Tags:    
News Summary - Manchester United reach out to Zinedine Zidane on Cristiano Ronaldo's recommendation - Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT