യൂറോപ ലീഗ്​ സെമി ലൈനപ്പായി: ആഴ്​സണൽ ​x വിയ്യാ റയൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്​ x റോമ


ലണ്ടൻ: ക്വാർട്ടർ രണ്ടാം പാദം അനായാസം കടന്ന്​ ഇംഗ്ലീഷ്​ ടീമുകളായ മാഞ്ചസ്റ്റർ യൂനൈറ്റഡും ഗണ്ണേഴ്​സും യൂറോപ ലീഗ്​ സെമിയിൽ. ഇറ്റാലിയൻ ടീമായ റോമയും ലാ ലിഗ കരുത്തരായ വിയ്യാ റയലുമാണ്​ അവസാന നാലിലെത്തിയ മറ്റു ടീമുകൾ.

സ്ലാവിയ പ്രാഗിനെതിരെ ഏകപക്ഷീയമായ നാലു ഗോളിനായിരുന്നു​ ആഴ്​സണൽ ജയം. ഇതോടെ ഗോൾ ശരാശരി 5-1. ആദ്യ കളി സമനില പിടിച്ച പ്രാഗ്​ ടീമിന്​ പക്ഷേ, ഒരവസരവും നൽകാതെ അതിവേഗം ഗോളടിച്ചുകൂട്ടിയ സന്ദർശകരായ ഗണ്ണേഴ്​സ്​ വിജയവും സെമിപ്രവേശവും ഉറപ്പാക്കി.18ാം മിനിറ്റിൽ പെപെയായിരുന്നു ഗോൾവേട്ട തുടങ്ങിയത്​. ആദ്യപകുതിയിൽ മൂന്നു ഗോൾ എതിർ വലയിലെത്തിച്ച്​ ആഴ്​സണൽ ആധിപത്യമറിയിച്ചു. ലകാസെറ്റ്​ രണ്ടുവട്ടം വലകുലുക്കിയപ്പോൾ സാക നാലാം ഗോൾ നേടി. വിയ്യാ റയലാണ്​ സെമിയിൽ ഗണ്ണേഴ്​സിന്​ എതിരാളികൾ.

ആദ്യ പാദം രണ്ടു ഗോളിന്​ ജയിച്ച യുനൈറ്റഡ്​ വ്യാഴാഴ്ചയും അതേ മാർജിനിൽ ഗ്രനഡയെ വീഴ്​ത്തിയാണ്​ സെമിയിലേക്ക്​ ടിക്കറ്റെടുത്തത്​. കളി തുടങ്ങി ആറാം മിനിറ്റിൽ കവാനി വല കുലുക്കിയതോ​െട ലീഡ്​ പിടിച്ച യുനൈറ്റഡ്​ അവസാന മിനിറ്റിൽ ഗ്രനഡ പോസ്റ്റിൽ വീണ സെൽഫ്​ ഗോളിലൂടെ ​വിജയ മാർജിൻ കൂട്ടി. അയാക്​സ്​ ആംസ്റ്റർഡാമിനെ 3-2ന്​ വീഴ്​ത്തിയ റോമയാണ്​ യുനൈറ്റഡിനെതിരെ സെമിയിൽ മാറ്റുരക്കുക.

Tags:    
News Summary - Manchester United ease past Granada and into a Europa League semi-final against Roma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.