Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ സിറ്റിക്ക് ജയം; നോർവിച് തരംതാഴ്ന്നു
ലണ്ടൻ: കിരീടപ്പോരാട്ടം കനത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. ജയത്തോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തേക്കു കയറിയതിനു പിന്നാലെ കളത്തിലിറങ്ങിയ സിറ്റി ലീഡ്സിനെതിരെ 4-0ത്തിന്റെ ആധികാരിക ജയവുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. നാലു റൗണ്ട് ശേഷിക്കെ സിറ്റിക്ക് 83ഉം ലിവർപൂളിന് 82ഉം പോയന്റാണുള്ളത്.
സിറ്റിക്കായി റോഡ്രി, നതാൻ ആകെ, ഗബ്രിയേൽ ജെസ്യൂസ്, ഫെർണാണ്ടീന്യോ എന്നിവരാണ് ഗോളുകൾ നേടിയത്. ആസ്റ്റൺവില്ലയോട് 2-0ത്തിന് തോറ്റ നോർവിച് സിറ്റി സീസണിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. ബേൺലി 2-1ന് വാറ്റ്ഫോഡിനെയും ക്രിസ്റ്റൽ പാലസ് 2-1ന് സതാംപ്ടണിനെയും തോൽപിച്ചു. വാറ്റ്ഫോഡും തരംതാഴ്ത്തൽ ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.