Posted On
date_range Updated On
date_range തോറ്റതിന് കളിയാക്കിയയാളെ ആഴ്സനൽ ഫാൻസ് കല്ലുകൊണ്ട് അടിച്ചുകൊന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനോട് പരാജയപ്പെട്ടതിന് പരിഹസിച്ചയാളെ ആഴ്സനൽ ആരാധകർ കല്ലുകൊണ്ട് അടിച്ചുക്കൊന്നു. കെനിയയിലെ കിനാംബ സെൻററിലാണ് സംഭവം.
ഞായറാഴ്ച രാത്രി ഒരു സംഘമാളുകൾ ബാറിലിരുന്ന് ടി.വിയിൽ തത്സമയ മത്സരം കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. ആഴ്സനലിെൻറ തോൽവിയെ പരിഹസിച്ച മധ്യവയസ്കനെ ആരാധകർ കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. ബാറിനുസമീപത്തെ പെട്രോൾ പമ്പിനുസമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സാക്ഷിമൊഴിയിൽ നിന്നാണ് മരണകാരണം കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ഞായറാഴ്ച നടന്ന മത്സരത്തിൽ വോൾവ്സിനോട് 2-1നാണ് ആഴ്സനൽ പരാജയപ്പെട്ടത്. 10 മത്സരങ്ങളിൽ നിന്നും അഞ്ച് തോൽവിയടക്കം 13 പോയൻറുമായി ലീഗിൽ 14ാം സ്ഥാനത്താണ് ആഴ്സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.