ജയിച്ചത് റയലല്ല, സലാഹിന്റെ സ്വപ്നമാണ്

മഡ്രിഡ്: സാന്റിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്റ്റർ സിറ്റിയെ റയൽ മഡ്രിഡ് 3-1ന് തുരത്തുമ്പോൾ ലിവർപൂൾ താരം മുഹമ്മദ് സലാഹ് തന്റെ സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ്. നാലു വർഷം മുമ്പ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിന്റെ കൈയിൽനിന്ന് കിട്ടിയ 3-1 തോൽവിക്ക് പകരം വീട്ടാൻ റയലിനെതന്നെ ഫൈനലിൽ കിട്ടണമെന്നാണ് തന്റെ പ്രാർഥനയെന്ന് കഴിഞ്ഞ ദിവസം സലാഹ് മാധ്യമപ്രവർത്തകരോട് തുറന്നുപറഞ്ഞിരുന്നു.

രണ്ടാം പാദ സെമിയിൽ സിറ്റി ആദ്യം ലീഡ് പിടിച്ചപ്പോൾ സലാഹിന്റെ സ്വപ്നം പൊലിഞ്ഞെന്നു കരുതിയതാണ്. എന്നാൽ, പകരക്കാരനായി എത്തിയ ബ്രസീൽ യുവതാരം റോഡ്രീഗോ ഗോയസ് കളിയുടെ അവസാന മിനിറ്റുകളിൽ സലാഹിന്റെ സ്വപ്നം കാത്തു. 90, 90+1 മിനിറ്റുകളിൽ റോഡ്രീഗോ ഗോയസ് നേടിയ ഗോളുകളിലൂടെ സമനില പിടിച്ച റയൽ, എക്സ്ട്രാ ടൈമിൽ കരീം ബെൻസേമ നേടിയ പെനാൽറ്റി ഗോളിലൂടെ റയലിന്റെയും സലാഹിന്റെയും ആഗ്രഹം സഫലമാക്കി.

ഇനി ഫൈനലിൽ സലാഹിന് പൊരുതാം. നാലു വർഷം മുമ്പ് സെർജി റാമോസും സംഘവും അണിയിച്ച കണ്ണീരിന് ഈമാസം 28ന് പാരിസിൽ പകരം ചോദിക്കാം.

Tags:    
News Summary - Liverpool's Mohamed Salah wants revenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT