ആൻഫീൽഡിലേക്ക്​ വരൂ, ഉറപ്പാണ്​ മൂന്നുപോയന്‍റ്​; ലിവർപൂളി​ന്​ വീണ്ടും തോൽവി

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​െൻറ ക​ഷ്​​ട​കാ​ലം തീ​രു​ന്നി​ല്ല. സ്വന്തം തട്ടകമായ ആൻഫീൽഡിൽ തോറ്റ്​ തോറ്റ്​ ലിവർപൂൾ പുതുചരിത്രമെഴുതുന്നു. പ്ര​മോ​ഷ​ൻ കി​ട്ടി​യെ​ത്തി​യ സ്​​കോ​ട്ട്​ പാ​ർ​ക്ക​റു​ടെ ഫു​ൾ​ഹാ​മി​നോ​ടാ​ണ്​ യു​ർ​ഗ​ൻ ക്ലോ​പ്പി​െൻറ ചെ​മ്പ​ട 1-0ത്തി​ന്​ തോ​റ്റ​ത്.

എന്നും അഭിമാനത്തോടെ പറയുന്ന സ്വ​ന്തം ത​ട്ട​ക​മാ​യ 


ആൻഫീൽഡിൽ തുടർച്ചയായി നാലുമത്സരങ്ങളിൽ ലിവർപൂൾ തോൽവിയറിയുന്നത്​ 1923ന്​ ശേഷം ആദ്യമായാണെന്ന്​ അറിയു​േമ്പാഴാണ്​ ലിവർപൂൾ പതനത്തിന്‍റെ ആഴമറിയുക.

എന്തായാലും കോച്ച്​ യുർഗൻ​ ​േക്ലാപ്പ്​ എതിരാളികളോട് ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും പറയുന്ന 'വെൽക്കം ടു ആൻഫീൽഡ്​' ഇനി പറയാനിടയില്ല. 28 ക​ളി​ക​ളി​ൽ നിന്നും 48 പോ​യ​ൻ​റു​മാ​യി ഏ​ഴാ​മ​താ​ണ്​ ലി​വ​ർ​പൂ​ൾ. 2021ൽ കളത്തിലിറങ്ങിയ 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 3 വിജയം മാത്രമാണ്​ ലിവർപൂളിനുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.