ക്രിസ്റ്റ്യാനോയുടെ ഗോൾ റെക്കോഡ് തകർത്ത് മെസ്സി

ഗോൾ നേട്ടത്തിൽ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡ് മറികടന്ന് ലയണൽ മെസ്സി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്പെല്ലിയറിനെതിരെ നേടിയ ഗോളിലൂടെയാണ് മെസ്സി അപൂർവ നേട്ടത്തിലെത്തിയത്.

ടോപ് ഫൈവ് ലീഗുകളിലെ ടീമിനായി മെസ്സിയുടെ ഗോൾ നേട്ടം 697 ആയി. റൊണാൾഡോയുടെ പേരിലുള്ളത് 696 ഗോളുകൾ. പോർചുഗീസ് താരത്തേക്കൾ 84 മത്സരങ്ങൾ കുറവാണ് മെസ്സി കളിച്ചത്. ക്രിസ്റ്റ്യാനോയുടെ പേരിൽ മൊത്തം 701 ക്ലബ് ഗോളുകളാണുള്ളത്. താരത്തിനൊപ്പമെത്താൻ മെസ്സിക്ക് നാലു ഗോളുകൾ കൂടി മതി. സൗദി പ്രോ ലീഗിൽ അൽ നസ്റിനു വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

മത്സരത്തിൽ മോണ്ട്പെല്ലിയറിനെ 3-1നാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. കിലിയൻ എംബാപ്പെ രണ്ട് തവണ പെനാൽറ്റി നഷ്ടമാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തിൽ 72ാം മിനിറ്റിലാണ് മെസ്സി എതിർവല കുലുക്കിയത്. ഫാബിയൻ റൂസ് നൽകിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്.

ഇതോടെ ലീഗ് വണ്ണിൽ താരത്തിന്റെ ഗോൾ സമ്പാദ്യം ഒമ്പതായി. സീസണിൽ പി.എസ്.ജിക്കായി എല്ലാ ചാമ്പ്യൻഷിപ്പുകളിൽനിന്നുമായി 14ാമത്തെ ഗോളും. സീസണിൽ ടീമിനായി 23 മത്സരങ്ങളിൽനിന്നായി 14 അസിസ്റ്റും താരത്തിന്‍റെ പേരിലുണ്ട്.

Tags:    
News Summary - Lionel Messi breaks another Cristiano Ronaldo record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT