Posted On
date_range Updated On
date_range ജയം മാത്രം; കന്നിക്കിരീട സ്വപ്നങ്ങളിൽ ലെവർകൂസൻ
ബർലിൻ: സീസണിൽ ഇതുവരെയും തോൽവിയറിഞ്ഞില്ലെന്ന അത്യപൂർവ ചരിത്രം തങ്ങളുടേതാക്കിയശേഷവും വിജയക്കുതിപ്പ് തുടർന്ന് ബയർ ലെവർകൂസൻ. ബുണ്ടസ് ലിഗയിൽ കിരീടത്തിലേക്ക് ഇനിയേറെ ദൂരമില്ലെന്ന പ്രഖ്യാപനമായി അവസാന മത്സരത്തിൽ ടീം തോൽപിച്ചത് വുൾഫ്സ്ബർഗിനെ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം.
രണ്ടാമതുള്ള ബയേൺ മ്യൂണിക്കിനെക്കാൾ 10 പോയന്റ് ലീഡുമായി 25 കളികളിൽ 67 പോയന്റാണ് ബയറിന് സമ്പാദ്യം. സ്വന്തം മൈതാനത്ത് കാര്യങ്ങൾ എളുപ്പമാക്കി വുൾവ്സ്ബർഗ് താരം ജെൻസ് ചുവപ്പുകാർഡ് കണ്ട് നേരത്തേ മടങ്ങി.
ഇതിനു പിന്നാലെയായിരുന്നു ഇരു പകുതികളിലായി പിറന്ന രണ്ടു ഗോളും. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക് മെയ്ൻസിനെതിരെ എട്ടു ഗോൾ ജയം കുറിച്ചിരുന്നു. ഹാരി കെയ്ൻ ഹാട്രിക് കുറിച്ചതടക്കം ഗോളുത്സവം തീർത്തായിരുന്നു ബയേൺ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.