Posted On
date_range Updated On
date_range പരിക്ക്; സാനെക്ക് ജർമൻ സൂപ്പർ കപ്പ് ഫൈനൽ നഷ്ടമാകും
മ്യൂണിക്: കാൽമുട്ടിന് പരിക്കേറ്റ ബയേൺ മ്യൂണിക്ക് താരം ലെറോയ് സാനെക്ക് ജർമൻ സൂപ്പർ കപ്പ് ഫൈനൽ മത്സരം നഷ്ടമാകും. ബൊറൂസിയ ഡോർട്മുണ്ടിനെതിരായ മത്സരത്തിൽ താരത്തിൻെറ സേവനം നഷ്ടമാകുമെന്ന കാര്യം കോച്ച് ഹാൻസി ഫ്ലിക്ക് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് സൂപ്പർ കപ്പ് കലാശപ്പോരാട്ടം.
അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളക്ക് ശേഷം സാനെ തിരികെ എത്തുമെന്ന് ഫ്ലിക്ക് പ്രത്യാശ പ്രകടിപ്പിച്ചു. സെപ്റ്റംബർ 25ന് നടന്ന മത്സരത്തിൽ സെവിയ്യയെ 2-1ന് മറികടന്ന് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ യുവേഫ സൂപ്പർ കപ്പ് മ്യൂണിക്കിലെത്തിച്ചിരുന്നു.
എന്നാൽ ഞായറാഴ്ച ബുണ്ടസ്ലിഗയിൽ ഹോഫൻഹെയിമിനോട് 4-1ൻെറ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യൻമാർ വിജയവഴിയിൽ തിരിച്ചെത്താനാകും ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.