മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപിച്ചു; കമ്യൂണിറ്റി ഷീൽഡ് ലെസ്റ്റർ സിറ്റിക്ക്
ലണ്ടൻ: പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ കൊമ്പുകുത്തിച്ച് പുതിയ സീസണിൽ വരവറിയിച്ച് ലെസ്റ്റർ സിറ്റി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടിയ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലെസ്റ്ററിെൻറ വിജയം. 1971നുശേഷം ആദ്യമായാണ് ലെസ്റ്റർ ഈ നേട്ടം കൈവരിക്കുന്നത്.
89ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കലേചി ഇഹനാചോയാണ് ലെസ്റ്ററിെൻറ ഗോൾ നേടിയത്. സീനിയർ താരങ്ങളിൽ പലരും പരിക്കു മാറി തിരിച്ചെത്താനുള്ളതിനാൽ അക്കാദമി താരങ്ങളെ കളത്തിലിറക്കിയായിരുന്നു പെപ് ഗ്വാർഡിയോളയുടെ പരീക്ഷണം. 10 കോടി യൂറോ നൽകി ആസ്റ്റൺവില്ലയിൽനിന്ന് റാഞ്ചിയ ജാക് ഗ്രീലിഷിനെ പകരക്കാരനായി ഇറക്കിനോക്കിയെങ്കിലും കരുത്തരായ സിറ്റിക്ക് ജയിക്കാനായില്ല.
ഈ മാസം 14നാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.