ഏഷ്യക്കാർക്കെതിരെ വംശീയാധിക്ഷേപം; ഗ്രിസ്​മാനുമായുള്ള കരാർ ജാപ്പനീസ്​ കമ്പനിയായ 'കൊനാമി' റദ്ദാക്കി

പാരീസ്​: ​ഫ്രാൻസ്​ താരങ്ങളായ അ​േൻറായിൻ ഗ്രീസ്​മാനും ഉസ്​മാൻ ഡെംബലെയും ഏഷ്യൻ വംശജർക്കെതിരെ വംശീയാധി​ക്ഷേപം നടത്തുന്ന വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ ​നടപടിയുമായി ജാപ്പനീസ്​ കമ്പനിയായ ​'കൊനാമി'. ഡിജിറ്റൽ എൻടർടൈമന്‍റ്​ കമ്പനിയായ കൊനാമി ഗ്രീസ്​മാനുമായുള്ള കരാർ റദ്ദാക്കുന്നതായി അറിയിച്ചു. കൊനാമിയുടെ കണ്ടന്‍റ്​ അംബാസഡർ ആയിരുന്നു ഗ്രിസ്​മാൻ. വിഡിയോ ഗെയിമിൽ കൊനാമിയുമായി സഹകരിക്കുന്ന ബാർസലോണയോട്​ വിഷയത്തിൽ നിലപാട്​ വ്യക്തമാക്കാനും കൊനാമി ആവശ്യപ്പെട്ടിട്ടുണ്ട്​.

ബാഴ്​സലോണയുടെ പ്രധാന സ്​പോൺസർമാരിലൊരാളായ ജാപ്പനീസ്​ കമ്പനി റാക്ടേൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​. ഗ്രീസ്​മാനും ഡെംബലെയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ബാഴ്​സലോണ ഇനിയും നിലപാട്​ വ്യക്തമാക്കിയിട്ടില്ല. ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരൊയ പീഡനത്തിൽ പ്രതിഷേധിച്ച്​ ചൈനീസ്​ മൊബൈൽ കമ്പനിയായ വാവേയുമായി കരാർ റദ്ദാക്കിയ ഗ്രിസ്​മാൻ വംശീയ അധിക്ഷേപ വിവാദത്തിൽ ഉൾപ്പെടുന്നതും കൗതുകക്കാഴ്ചയാണ്​.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഇങ്ങനെ:

കളിക്കാർ താമസിക്കുന്ന ഹോട്ടലിലെ ടി.വി നന്നാക്കാൻ എത്തിയതാണ്​ ഏഷ്യൻ വംശജരായ യുവാക്കൾ. കളിക്കാർക്ക്​ 'പ്രോ എവലൂഷൻ സോക്കർ' ഗെയിം കളിക്കാൻ വേണ്ടിയാണ്​ ടി.വി നന്നാക്കുന്നത്​. അവരുടെ ഭാഷയെയും മുഖത്തെയും കളിയാക്കിയാണ്​ ഗ്രീസ്​മാൻ ചിരിച്ചത്​. എന്നാൽ വിഡിയോ പുതിയതല്ലെന്നും രണ്ട്​ വർഷം മുമ്പുള്ളതാണെന്നുമാണ്​ വാദം​. ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്​മാ​െൻറ ഹെയർസ്​റ്റൈൽ നോക്കിയാണ്​ നെറ്റിസൺസ്​ ഇക്കാര്യം കണ്ടെത്തിയത്​.

വിഡിയോ എന്ന്​ എടുത്താതാ​ണേലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും സ്​റ്റോപ്പ്​ ഏഷ്യൻഹേറ്റ്​ എന്ന ഹാഷ്​ ടാഗ്​ ട്രെൻഡിങ്​ ആകുകയും ചെയ്​തു. ഫ്രഞ്ച്​ ഫുട്​ബാൾ ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രസ്​താവന പുറത്തിറക്കണമെന്നും കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്ക​ണമെന്നും ആവശ്യം ഉയർന്ന്​ കഴിഞ്ഞു. വിഡിയോയുടെ ഉറവിടവും എന്നാണ്​ ചിത്രീകരിച്ചതെന്നും വ്യക്തമല്ല. ഏഷ്യൻ വംശജരെ ബാഴ്​സലോണ താരമായ ഗ്രീസ്​മാൻ കളിയാക്കി ചിരിക്കുന്ന ദൃശ്യങ്ങൾ സഹതാരമായ ഡെംബലെയാണ്​ പകർത്തിയതെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Konami ends ties with Barcelona’s Antoine Griezmann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.