Posted On
date_range Updated On
date_range യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകൾക്ക് നാളെ കിക്കോഫ്
ആരാധകർക്ക് ലോകകപ്പോളം ആവേശം സമ്മാനിക്കുന്നതാണ് യൂറോപ്പിലെ ക്ലബ് ഫുട്ബാൾ ലീഗുകൾ. ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗിനും സ്പെയിനിൽ ലാ ലിഗക്കും ഫ്രാൻസിൽ ലിഗ് വണ്ണിനും വെള്ളിയാഴ്ച തുടക്കമാവുകയാണ്. ജർമൻ ബുണ്ടസ് ലിഗ ആഗസ്റ്റ് 22നും ഇറ്റാലിയൻ സീരീ എ മത്സരങ്ങൾ 23നുമാണ് ആരംഭിക്കുന്നത്. സീസൺ ഒമ്പത് മാസം നീളും. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകൾ ഒറ്റനോട്ടത്തിൽ.
പ്രീമിയർ ലീഗ്
- രാജ്യം: ഇംഗ്ലണ്ട്
- ടീമുകൾ: 20
- ആരംഭം: 2025 ആഗസ്റ്റ് 15
- സമാപനം: 2026 മേയ് 24
- ചാമ്പ്യന്മാർ: ലിവർപൂൾ (രണ്ടാം കിരീടം)
- 2024-25 ടോപ് ഫൈവ്: ലിവർപൂൾ, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ
- സ്ഥാനക്കയറ്റം: ബേൺലി, ലീഡ്സ് യുനൈറ്റഡ്, സണ്ടർലൻഡ്
- തരംതാഴ്ത്തപ്പെട്ടവർ: ലെസ്റ്റർ സിറ്റി, ഇപ്സ്വിച് ടൗൺ, സതാംപ്റ്റൺ
- ഉദ്ഘാടന മത്സരം: ലിവർപൂൾ Vs ബേൺമൗത്ത്
യൂറോപ്യൻ യോഗ്യത
- ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ, ആഴ്സനൽ, മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ചെൽസി, ടോട്ടൻഹാം
- യൂറോപ്പ ലീഗ്: ആസ്റ്റൻ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റ്
- കോൺഫറൻസ് ലീഗ്: ക്രിസ്റ്റൽ പാലസ്
ലാ ലിഗ
- രാജ്യം: സ്പെയിൻ
- ടീമുകൾ: 20
- ആരംഭം: 2025 ആഗസ്റ്റ് 15
- സമാപനം: 2026 മേയ് 24
- ചാമ്പ്യന്മാർ: ബാഴ്സലോണ (28ാം കിരീടം)
- 2024-25 ടോപ് ഫൈവ്: ബാഴ്സലോണ, റയൽ മഡ്രിഡ്, അത്ലറ്റികോ മഡ്രിഡ്, അത്ലറ്റിക് ക്ലബ്, വിയ്യ റയൽ
- സ്ഥാനക്കയറ്റം: എൽഷെ, ലെവന്റെ, റയൽ ഒവിഡോ
- തരംതാഴ്ത്തപ്പെട്ടവർ: ലാസ് പാൽമാസ്, ലെഗനെസ്, വയ്യഡോലിഡ്
- ഉദ്ഘാടന മത്സരം: ജിറോണ Vs റയോ വയ്യേകാനോ
യൂറോപ്യൻ യോഗ്യത
- ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണ, റയൽ മഡ്രിഡ്, അത്ലറ്റികോ മഡ്രിഡ്, അത്ലറ്റിക് ക്ലബ്, വിയ്യ റയൽ
- യൂറോപ്പ ലീഗ്: റയൽ ബെറ്റിസ്, സെൽറ്റ വിഗോ
- കോൺഫറൻസ് ലീഗ്: റയോ വയ്യേകാനോ
ലിഗ് 1
- രാജ്യം: ഫ്രാൻസ്
- ടീമുകൾ: 18
- ആരംഭം: 2025 ആഗസ്റ്റ് 15
- സമാപനം: 2026 മേയ് 16
- ചാമ്പ്യന്മാർ: പാരിസ് സെന്റ് ജെർമെയ്ൻ (13ാം കിരീടം)
- 2024-25 ടോപ് ഫൈവ്: പി.എസ്.ജി, മാഴ്സെ, മൊണാകോ, നീസ്, ലോസ്ക്
- സ്ഥാനക്കയറ്റം: ലോറിയന്റ്, മെറ്റ്സ്, പാരിസ് എഫ്.സി
- തരംതാഴ്ത്തപ്പെട്ടവർ: മോണ്ട്പെല്ലിയർ, സെയ്ന്റ് എറ്റിയെൻ, റീംസ്
- ഉദ്ഘാടന മത്സരം: റെന്നസ് Vs മാഴ്സെ
യൂറോപ്യൻ യോഗ്യത
- ചാമ്പ്യൻസ് ലീഗ്: പി.എസ്.ജി, മാഴ്സെ, മൊണാകോ
- യൂറോപ്പ ലീഗ്: ലില്ലി, ലിയോൺ
- കോൺഫറൻസ് ലീഗ്: സ്ട്രാസ്ബർഗ്
ബുണ്ടസ് ലിഗ
- രാജ്യം: ജർമനി
- ടീമുകൾ: 18
- ആരംഭം: 2025 ആഗസ്റ്റ് 22
- സമാപനം: 2026 മേയ് 16
- ചാമ്പ്യന്മാർ: ബയേൺ മ്യൂണിക് (33ാം കിരീടം)
- 2024-25 ടോപ് ഫൈവ്: ബയേൺ മ്യൂണിക്, ബയർ ലെവർകുസെൻ, എൻട്രായ്റ്റ് ഫ്രാങ്ക്ഫുർട്ട്, ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രീബർഗ്
- സ്ഥാനക്കയറ്റം: കൊളോൺ, ഹാംബർഗ്
- തരംതാഴ്ത്തപ്പെട്ടവർ: ബോച്ചം, ഹോൾസ്റ്റൺ കീൽ
- ഉദ്ഘാടന മത്സരം: ബയേൺ മ്യൂണിക് Vs ആർ.ബി ലെയ്പ്സിഷ്
യൂറോപ്യൻ യോഗ്യത
- ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക്, ബയർ ലെവർകുസെൻ, എൻട്രായ്റ്റ് ഫ്രാങ്ക്ഫുർട്ട്, ബൊറൂസിയ ഡോർട്ട്മുണ്ട്,
- യൂറോപ്പ ലീഗ്: ഫ്രീബർഗ്, സ്റ്റട്ട്ഗർട്ട്
- കോൺഫറൻസ് ലീഗ്: മെയിൻസ്
സീരീ എ
- രാജ്യം: ഇറ്റലി
- ടീമുകൾ: 20
- ആരംഭം: 2025 ആഗസ്റ്റ് 23
- സമാപനം: 2026 മേയ് 24
- ചാമ്പ്യന്മാർ: നാപ്പോളി (നാലാം കിരീടം)
- 2024-25 ടോപ് ഫൈവ്: നാപ്പോളി, ഇന്റർ മിലാൻ, അത്ലാന്റ, യുവന്റസ്, റോമ
- സ്ഥാനക്കയറ്റം: ക്രെമോണീസ്, പിസ, സാസുവോലോ
- തരംതാഴ്ത്തപ്പെട്ടവർ: മോൺസ, വെനീസിയ, എംപോളി
- ഉദ്ഘാടന മത്സരം: സാസുവോലോ Vs നാപ്പോളി
യൂറോപ്യൻ യോഗ്യത
- ചാമ്പ്യൻസ് ലീഗ്: നാപ്പോളി, ഇന്റർ മിലാൻ, അത്ലാന്റ, യുവന്റസ്
- യൂറോപ്പ ലീഗ്: റോമ, ബോലോഗ്ന
- കോൺഫറൻസ് ലീഗ്: ഫിയോറന്റീന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.