ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറായി മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയിൻ തെരഞ്ഞെടുക്കപ്പെട്ടു. വിഷ്വൽ ഗെയിം എന്ന ഫുട്ബാൾ ഡാറ്റ ഔട്ട്‍ലറ്റാണ് വോട്ടെടുപ്പിലൂടെ മികച്ച 30 മിഡ്ഫീൽഡർമാരുടെ പട്ടിക പുറത്തുവിട്ടത്. ഇതിൽ ഭൂരിഭാഗവും സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയിലെ താരങ്ങളാണ്.
മുൻ ഇംഗ്ലീഷ് താരങ്ങളായ സ്റ്റീവൻ ജെറാഡ്, ഫ്രാങ്ക് ലംപാർഡ്, പോൾ ഷോൾസ് എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനത്തെത്തിയപ്പോൾ അഞ്ചാമതെത്തിയത് ആഴ്സണലിന്റെ പാട്രിക് വിയേരയാണ്. യായ ടുറെ, ഡേവിഡ് സിൽവ, റോയ് കീൻ, സെസ്ക് ഫാബ്രിഗാസ്, എൻഗോളോ കാന്റെ, സാബി അലോൻസോ, ക്ലോഡ് മകലേലെ, മൈക്കൽ എസ്സിയൻ, ഫെർണാണ്ടിഞ്ഞൊ, മെസൂദ് ഓസിൽ എന്നിവരാണ് ആറ് മുതൽ 15 വരെ സ്ഥാനങ്ങളിൽ. സിറ്റിയിലെ ഡിബ്രൂയിന്റെ സഹതാരങ്ങളായ റോഡ്രി (17), ഇൽകായ് ഗുണ്ടോഗൻ (18), ബെർണാണ്ടോ സിൽവ (20) എന്നിവർ ആദ്യ 20 പേരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച സതാംപ്ടനെതിരായ മത്സരത്തിലെ അസിസ്റ്റിലൂടെ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 100 അസിസ്റ്റ് നൽകിയ താരമെന്ന റെക്കോഡ് ഡിബ്രൂയിൻ സ്വന്തമാക്കിയിരുന്നു. എട്ട് വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായ ബെൽജിയംകാരൻ 237 മത്സരങ്ങളിൽ 62 ഗോളുകളും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.