Posted On
date_range Updated On
date_range കേരള വനിത ഫുട്ബാൾ ലീഗ്: വല നിറച്ച് ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും
കോഴിക്കോട്/കൊച്ചി: കേരള വനിത ഫുട്ബാൾ ലീഗിൽ എതിരാളികളുടെ വലയിൽ തുരുതുരെ ഗോളടിച്ച് ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും. കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം 15-0ത്തിന് എമിറേറ്റ്‌സ് സോക്കര്‍ ക്ലബിനെ തറപറ്റിച്ചപ്പോൾ എറണാകുളം മഹാരാജാസ് കേളജ് സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സ് 9-0ത്തിന് കേരള യുനൈറ്റഡ് എഫ്.സിയെ തുരത്തി.
ഗോകുലത്തിനായി വിവിയന്‍ കൊനാഡു അഡ്‌ജെയും സോണിയ ജോസും അഞ്ച് ഗോളുകൾ വീതം നേടി. ഹാര്‍മിലിന്‍ കൗര്‍ മൂന്നു ഗോളുകളും രേഷ്മ, ബര്‍ത്ത എന്നിവർ ഓരോ ഗോളും സ്കോർ ചെയ്തു. ബ്ലാസ്റ്റേഴ്സിനായി പി. മാളവിക നാല് ഗോളടിച്ചപ്പോൾ നിധിയ ശ്രീധരൻ ഹാട്രിക് നേടി. സുനിത മുണ്ഡയുടെയും അശ്വതിയുടെയും വകയായിരുന്നു മറ്റ് ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.