തൃശൂരിനെ തോൽപിച്ച് സംസ്ഥാന സീനിയർ ഫുട്ബാൾ കിരീടം നേടിയ കോഴിക്കോട് ടീം അംഗങ്ങൾ ഷൂട്ടൗട്ടിൽ മൂന്ന് സേവുകളുമായി ഹീറോയായ ഗോൾകീപ്പർ മുഹമ്മദ് ഫായിസിനെ എടുത്തുയർത്തുന്നു -പി. അഭിജിത്ത്
കൊച്ചി: സംസ്ഥാന സീനിയർ അന്തർ ജില്ല ഫുട്ബാൾ കിരീടം കോഴിക്കോടിന്. ഷൂട്ടൗട്ടിൽ തൃശൂരിനെ 4-2ന് തോൽപിച്ചാണ് കോഴിക്കോട് ജേതാക്കളായത്.
പോസ്റ്റിന് കീഴിൽ മുഹമ്മദ് ഫായിസിെൻറ തകർപ്പൻ പ്രകടനമാണ് കോഴിക്കോടിന് തുണയായത്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്ത് ഇരുടീമുകളും 1-1ന് തുല്യതയിലായിരുന്നു. തൃശൂരിനായി പി. മുഹമ്മദ് ഷാഫിയും കോഴിക്കോടിനായി മുഹമ്മദ് സനീഷും ഗോളുകൾ നേടി.
ഷൂട്ടൗട്ടിൽ കോഴിക്കോടിെൻറ ഗോളി മുഹമ്മദ് ഫായിസ് നടത്തിയ മൂന്നു സേവുകളാണ് നിർണായകമായത്. കോഴിക്കോടിനായി മുഹമ്മദ് സനീഷ്, എം.എ. സുഹൈൽ, അബ്ദുൽ സമീഹ്, പി. അഭിജിത് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ തൃശൂരിനായി പി. മുഹമ്മദ് ഷാഫിക്കും കെ.എം. റിജാസിനും മാത്രമേ ഗോൾ നേടാനായുള്ളൂ.
ലൂസേഴ്സ് ഫൈനലിൽ കണ്ണൂരിനെ 1-0ത്തിന് തോൽപിച്ച് മലപ്പുറം ജേതാക്കളായി. നന്ദു കൃഷ്ണ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.