Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ 10ന്
കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്‍റെ ഫൈനല്‍ ഈമാസം 10ന്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് കലാശക്കളി. സെമിഫൈനല്‍ ഏപ്രില്‍ എട്ടിന് വൈകീട്ട് നാലിനാണ്. കോഴിക്കോട്ട് ആദ്യസെമിയില്‍ ഗ്രൂപ് എ ജേതാക്കളും ഗ്രൂപ് ബി റണ്ണേഴ്‌സ് അപ്പായ കെ.എസ്.ഇ.ബിയും മത്സരിക്കും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സി, എ ഗ്രൂപ് റണ്ണേഴ്‌സ് അപ്പിനെ നേരിടും. രണ്ട് ഗ്രൂപ്പിലുമായി ഏഴ് ലീഗ് മത്സരമാണ് ഇനി ശേഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരളയും 2019-20 സീസണ്‍ ചാമ്പ്യൻമാരായ കേരള ബ്ലാസ്റ്റേഴ്‌സും ഇത്തവണ സെമിഫൈനല്‍ കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.