ദേശീയ ഗെയിംസ് ഫുട്ബാളിൽ കേരളം സെമിയിൽ; സർവിസസിനെ തോൽപിച്ചു

അഹ്മദാബാദ്: ദേശീയ ഗെയിംസ് പുരുഷ ഫുട്ബാളിൽ കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ സർവിസസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന്‌ തോൽപിച്ചാണ് അവസാന നാലിൽ കടന്നത്.

വിഘ്‌നേശ് രണ്ടും അജീഷ് ഒരു ഗോളും നേടി. രണ്ടാം പകുതിയിൽ ആയിരുന്നു നാല് ഗോളും. കേരളം രണ്ടു ഗോളിന്‌ ലീഡ് ചെയ്യവെയാണ് സർവിസസ് ഒന്ന് തിരിച്ചടിച്ചത്.

ആദ്യ മത്സരത്തിൽ കേരളം 2-1ന് ഒഡിഷയെ തോൽപിച്ചിരുന്നു. വ്യാഴാഴ്ച അവസാന ഗ്രൂപ്പ് മത്സരത്തിൽ മണിപ്പൂരാണ് കേരളത്തിന്‍റെ എതിരാളികൾ.

Tags:    
News Summary - Kerala in the semi-finals of the National Games Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.