കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ആദ്യ പകുതി ഗോൾരഹിതം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതം. ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആക്രമണത്തിന് മൂർച്ചയില്ലായിരുന്നു. പഞ്ചാബ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

പന്ത് കൈവശം വെക്കുന്നതിലും പാസ്സിങ് ഗെയിമിലും മഞ്ഞപ്പടക്കായിരുന്നു മൂൻതൂക്കം. റഫറിമാരെ വിമർശിച്ചതിന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എഫ്.സി ഗോവയോട് അവരുടെ മണ്ണിലേറ്റ ഒറ്റ ഗോൾ തോൽവിയുടെ ക്ഷീണം മറന്ന് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനുള്ള ഒരുക്കത്തിൽ ജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പടക്ക് ആവശ്യമില്ല.

ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയിൽ സ്ഥാനക്കയറ്റം നേടി ഐ.എസ്.എല്ലിനെത്തിയ പഞ്ചാബിന് സമനിലകളും തോൽവിയും മാത്രമാണ് സമ്പാദ്യം. ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് വീതം സമനിലയും തോൽവിയുമായി 17 പോയന്റാണ് രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനുള്ളത്. 20 പോയന്റുള്ള ഗോവയെ മറികടന്ന് ഇന്ന് മുന്നിൽക്കയറണമെങ്കിൽ വലിയ വ്യത്യാസത്തിൽ ജയിക്കണം. അഞ്ച് പോയന്റുമായി 11ാം സ്ഥാനത്താണ് പഞ്ചാബ്.

സ്വന്തം മൈതാനത്ത് അപരാജിത യാത്ര തുടർന്ന ബ്ലാസ്റ്റേഴ്സ് എവേ മത്സരങ്ങളിലാണ് തോറ്റത്. ആദ്യം മുംബൈയോടും പിന്നെ ഗോവയോടും.

Tags:    
News Summary - Kerala Blasters-Punjab FC first half goalless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT