കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം ഫെ​ഡ​ർ സെ​ർ​നി​ച്ച് പ​രി​ശീ​ല​ന​ത്തി​ൽ

ക​ലി​പ്പ​ട​ക്ക​ണം ക​ലിം​ഗ പി​ടി​ക്ക​ണം; ഒ​ഡി​ഷക്കെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഭു​വ​നേ​ശ്വ​റി​ൽ ക​ലിം​ഗ സൂ​പ്പ​ർ ഫു​ട്ബാ​ളി​നെ​ത്തി​യ​ത്. പക്ഷേ, ഗ്രൂ​പ് റൗ​ണ്ടി​ൽ മ​ട​ങ്ങി. ഐ.​എ​സ്.​എ​ൽ ര​ണ്ടാം​പാ​ദ​ത്തി​ലെ ആ​ദ്യ ക​ളി​ക്ക് ആ​തി​ഥേ​യ​രാ‍യ ഒ​ഡി​ഷ എ​ഫ്.​സി​യെ നേ​രി​ടാ​ൻ ക​ലിം​ഗ സ്റ്റേ​ഡി‍യ​ത്തി​ലേ​ക്ക് മ​ഞ്ഞ​പ്പ​ട​യെ​ത്തി​യി​രി​ക്കു​ന്ന​ത് വി​ജ​യ​ങ്ങ​ൾ തു​ട​രാ​നു​റ​ച്ചാ​ണ്. പ​രി​ക്കു​ക​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും സു​ശ​ക്ത​മാ​യ ടീ​മി​നെ​ത്ത​ന്നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഇ​വാ​ൻ വു​കു​മ​നോ​വി​ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ. 12 മ​ത്സ​ര​ങ്ങ​ളി​ൽ 26 പോ​യ​ന്റാ​ണ് രണ്ടാം സ്ഥാനത്ത് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സ​മ്പാ​ദ്യം. ഇന്ന് ജയിച്ചാൽ ഗോവയെ മറികടന്ന് വീണ്ടും മുന്നിലെത്താം.

ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​ക്കു പി​ന്നാ​ലെ പ​രി​ക്കേ​റ്റ സ്ട്രൈ​ക്ക​ർ ക്വാ​മെ പെ​പ്ര​ക്കും സീ​സ​ണി​ൽ നി​ല​വി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്നു​റ​പ്പാ​യി. ലി​ത്വേ​നി​യ​ൻ നാ​യ​ക​നും ഫോ​ർ​വേ​ഡു​മാ​യ ഫെ​ഡ​ർ സെ​ർ​നി​ച്ചാ​ണ് ലൂ​ണ​യു​ടെ പ​ക​ര​ക്കാ​ര​ൻ. നൈ​ജീ​രി​യ​ൻ താ​രം ജ​സ്റ്റി​ൻ ഇ​മ്മാ​നു​വ​ലി​നെ പെ​പ്ര പോ​യ​തോ​ടെ തി​രി​ച്ചു​വി​ളി​ച്ചു. ഇ​രു​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​വും മു​ന്നേ​റ്റ​ത്തി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക. മി​ന്നും ഫോ​മി​ലു​ള്ള ഗ്രീ​ക്ക് ഗോ​ള​ടി വീ​ര​ൻ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സും ജാ​പ്പ​നീ​സ് താ​രം ഡൈ​സു​കെ സ​കാ​യി​യും ഏ​ഷ്യ​ൻ ക​പ്പി​ന് പോ​യി മ​ട​ങ്ങി​യെ​ത്തി​യ മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ലും പ​രി​ക്ക് ഭേ​ദ​മാ​യെ​ത്തി​യ ജീ​ക്സ​ൺ സി​ങ്ങും ചേ​രു​ന്ന​തോ​ടെ മ​ധ്യ​നി​ര​യി​ലും ആ​ക്ര​മ​ണ​ത്തി​ലും മൂ​ർ​ച്ച​കൂ​ടും.

ജ​യം; ഗോ​വ വീ​ണ്ടും ഒ​ന്നാ​മ​ത്

ഹൈ​ദ​രാ​ബാ​ദ്: മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ത​ക​ർ​ത്ത് എ​ഫ്.​സി ഗോ​വ വീ​ണ്ടും പോ​യ​ന്റ് പ​ട്ടി​ക​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിനെ കടന്ന് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. കാ​ർ​ലോ​സ് മാ​ർ​ട്ടി​നെ​സ് (7, 30) നേ​ടി​യ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​യ​മൊ​രു​ക്കി​യ​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ 27 പോ​യ​ന്റാ​യി.

Tags:    
News Summary - Kerala Blasters-Kalinga Super Football in Bhubaneswar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT