Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ് ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബംഗളൂരു എഫ്.സി
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ബെംഗളൂരു എഫ് സി. ഈ മാസം 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം.
സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കിയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്.സി ക്വാർട്ടർ ഉറപ്പിച്ചത്.
ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആഗസ്റ്റ് 21ന് വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്.സി ഇമാമി ഈസ്റ്റ് ബംഗാൾ എഫ്.സിയെയും നേരിടും.
ആഗസ്റ്റ് 23ന് മോഹൻ ബഗാൻ പഞ്ചാബ് എഫ്.സിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം. അന്ന് വൈകീട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.