Posted On
date_range Updated On
date_range നിഹാൽ സുധീഷ് പഞ്ചാബ് എഫ്.സിയിൽ
മൊഹാലി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങ്ങർ നിഹാൽ സുധീഷ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ പഞ്ചാബ് എഫ്.സിക്കായി കളിക്കും. വായ്പാടിസ്ഥാനത്തിലാണ് നിഹാൽ എത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നിഹാൽ 2022 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്.
എട്ട് മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. എഫ്.എ കൊച്ചിനിലൂടെയായിരുന്നു തുടക്കം. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് സംഘത്തിലും ഇന്ത്യൻ നേവിയിലും ഇറങ്ങി. ചെന്നൈയിൻ എഫ്.സിയിൽനിന്ന് വിങ്ങർ നിന്തോയിങ്കൻബ മീതേയും പഞ്ചാബിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.