'കാലങ്ങളായുള്ള ഒരു കടം വീട്ടി'; രാഹുലിന്‍റെ ഇഞ്ചുറിടൈം ഗോളിൽ ബംഗളൂരുവിനെ തുരത്തി കൊമ്പൻമാർ

ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളുകളാൽ സീസണിലുടനീളം പഴി​േകട്ട കേരള ബ്ലാസ്​റ്റേഴ്​സ്​ ഇക്കുറി ചരിത്രം തിരുത്തിയെഴുതി. ബംഗളൂരു എഫ്​.സിയെ പിന്നിൽ നിന്ന ശേഷം ഇരട്ട ഗോളുകളടിച്ച്​ കേരളം തുരത്തിയോടിച്ചു. മത്സരം സമനിലയിലേക്കെന്ന്​ ഉറപ്പിച്ചിരിക്കവേ മലയാളി താരം രാഹുൽ കെ.പി തനിച്ചുള്ള മുന്നേറ്റത്തിനൊടുവിൽ ബംഗളൂരുവിന്‍റെ വലകുലുക്കിയതോടെ ആരാധകർ ഏറെക്കാലമായി ആശിച്ചിരുന്ന മോഹവിജയം വന്നുചേരുകയായിരുന്നു. ഐ.എസ്​.എൽ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ്​​ കേരളം ബംഗളൂരുവിനെ ​േ​താൽപ്പിക്കുന്നത്​. ആദ്യ ഇലവനിലിറങ്ങി തളരാത്ത ചുവടുകൾവെച്ച രാഹു​ൽ കെ.പി തന്നെയാണ്​ കളിയിലെ കേമനായത്​. 

23ാം മിനുറ്റിൽ ൈക്ലറ്റൻ സിൽവയുടെ തകർപ്പൻ അ​ക്രോബാറ്റിക്​ ഗോളിൽ മുന്നിൽ കയറിയ ബംഗളൂരുവിനെതിരെ കേരളം നിരന്തരം ആക്രമണം അഴിച്ചുവി​ട്ടെങ്കിലും ലക്ഷ്യത്തിലെത്താനാകാതെ മടങ്ങി. ഭാവനാസമ്പന്നമായ നീക്കങ്ങളാൽ സഹൽ കളം വാണെങ്കിലും ഗോൾ അകന്നുനിന്നു.  ഇടവേളക്ക് ശേഷം​ വിജയത്തിന്​ വേണ്ടി കിണഞ്ഞുപരിശ്രമിച്ച കേരളത്തിന്‍റെ ഫലങ്ങൾക്ക്​ 73ാം മിനുറ്റിൽ ഫലം കണ്ടു ബംഗളൂരു ഗോൾപോസ്റ്റ്​ ലക്ഷ്യമാക്കി ഗാരി ഹൂപ്പർ തൊടുത്ത ഷോട്ടിലുടക്കി ഗോൾകീപ്പർ വീണു. ഇതോടെ ഗോൾപോസ്റ്റിന്​ ഇഞ്ചുകൾക്കപ്പുറത്ത്​ ഗാരിഹൂപ്പറും ബംഗളൂരു പ്രതിരോധനിരയും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വീണുകിട്ടിയ പന്ത്​ വലയിലെത്തിച്ച്​​ ലാൽതാങ്ക കേരളത്തെ ഒപ്പമെത്തിക്കുകയായിരുന്നു.


വിജയത്തിനായി ഇരുടീമുകളും ഇതേ​ാടെ കടുത്തപോരാട്ടത്തിലായി. ഇഞ്ചുറി ടൈമിൽ കേരളത്തിന്‍റെ പോസ്റ്റിലേക്ക്​ ​ബംഗളൂരുനടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയ പന്താണ്​ മത്സരത്തിന്‍റെ ഗതി നിർണയിച്ചത്​. ഗാരി ഹൂപ്പർ നീട്ടിനൽകിയപന്തുമായി ഓടിക്കയറിയ രാഹുൽ കെ.പി മികച്ച റണ്ണിനൊടുവിൽ ഗോൾകീപ്പർമാത്രം മുന്നിൽ നിൽക്കേ പന്ത്​ സുന്ദരമായി വലയിലേക്ക്​ പറത്തുകയായിരുന്നു.


സീസണിലെ ​തങ്ങളുടെ മൂന്നാംവിജയത്തോടെ 12 കളികളിൽ നിന്നും 13 പോയന്‍റുമായി ബ്ലാസ്​റ്റേഴ്​സ്​ ഒൻപതാം സ്ഥാനത്തേക്ക്​ കയറി​. ജാംഷഡ്​പൂരിനും ബംഗളൂരുവിനും 13 പോയന്‍റാണ​ുള്ളതെങ്കിലും ഗോൾശരാശരിയിൽ കേരളം പിന്നിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT