Posted On
date_range Updated On
date_range ഗോൾ പിറക്കാത്ത ആദ്യ പകുതി; കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിൻ എഫ്.സി പോരാട്ടം കൊച്ചിയിൽ പുരോഗമിക്കുന്നു
കൊച്ചി: തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ഐ.എസ്.എല്ലിൽ പന്തുതട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയിൽ ഗോളടിക്കാനനുവദിക്കാതെ ചെന്നൈയിൻ എഫ്.സി.
ബ്ലാസ്റ്റേഴ്സ് തട്ടകമായ കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജിമിനസും അഡ്രിയാൻ ലൂണയും നോഹ സദൗയിയുമാണ് മുന്നേറ്റം നയിച്ചത്. പന്തിൻമേലുള്ള നിയന്ത്രണം ഏറെയും ബ്ലാസ്റ്റേഴ്സിനായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.
ഇതുവരെ നടന്ന എട്ട് മത്സരത്തിൽ ആകെ രണ്ടെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സിനായത്. നിലവിൽ റാങ്ക് പട്ടികയിൽ എട്ട് പോയന്‍റോടെ പത്താം സ്ഥാനത്താണ്. എട്ടില്‍ മൂന്ന് മത്സരം ജയിച്ച് 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെന്നൈയിൻ. 2024 ഫെബ്രുവരിയില്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയിന്‍ എഫ്.സിക്കായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.