ഫ്രാൻസിന്​ മുമ്പിൽ വീണു, പോർച്ചുഗൽ നേഷൻസ്​ ലീഗിൽ നിന്നും പുറത്തേക്ക്​

ലിസ്​ബൺ: പോർച്ചുഗലിൻെറ അപരാചിത കുതിപ്പിന്​ ഫ്രാൻസ്​ ഫുൾസ്​​റ്റോപ്പിട്ടു. എൻഗോളോ കാൻെറ നേടിയ ഏക ഗോളിനാണ്​ നിലവിലെ നേഷൻസ്​ ചാമ്പ്യൻമാരായ പറങ്കിപ്പടക്ക്​​ ഫ്രാൻസ്​ മടക്ക ടിക്കറ്റ്​ നൽകിയത്​.

ആദ്യപകുതിക്ക്​ മുമ്പ്​ ലഭിച്ച മികച്ച അവസരങ്ങൾ ആൻറണി മാർഷ്യൽ തുലച്ചെങ്കിലും 54ാം മിനുറ്റിൽ കാ​േൻറ ഫ്രാൻസിനായി വലകുലുക്കുകയായിരുന്നു. 2016ന്​ ശേഷമുള്ള കാ​േൻറയുടെ ആദ്യ ഗോളാണിത്​. പോർച്ചുഗലിനാക​ട്ടെ, 2018 ലോകകപ്പിന്​ ശേഷമുള്ള ആദ്യ​ തോൽവിയും.

ഗ്രൂപ്പ്​ 3ൽ അഞ്ച്​ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസിന്​ 13ഉം പോർച്ചുഗലിന്​ 10ഉം പോയൻറാണുള്ളത്​. അവസാന മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചാലും പരസ്​പരം ഏറ്റുമുട്ടിയതിൻെറ കണക്കിൽ ​ഫ്രാൻസ്​ സെമിയിലേക്ക്​ മുന്നേറും.

അവസാന മിനുറ്റുകളിൽ ​റൊണാൾഡോയടക്കമുള്ള മുന്നേറ്റനിര പോർച്ചുഗലിനായി പൊരുതിക്കളിച്ചെങ്കിലും ഉജ്ജ്വല ഫോമിലായിരുന്ന ​​ഫ്രാൻസ്​ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ മറികടക്കാനായില്ല. ​മറ്റു പ്രധാന മത്സരങ്ങളിൽ ജർമനി ഉ​ക്രയ്​നെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്തപ്പോൾ സ്​പെയിനിനെ സ്വിറ്റ്​സർലൻറ്​ 1-1ന്​ പിടിച്ചുകെട്ടി. 

Tags:    
News Summary - Kante, France eclipse Ronaldo's Portugal to reach Nations League semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT