Posted On
date_range Updated On
date_range വീണ്ടും ഗോളുമായി കലിയൂഷ്നി; ബ്ലാസ്റ്റേഴ്സ് മുന്നിൽ
കൊച്ചി: തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച് ഇവാൻ കലിയൂഷ്നി. ആറാം മിനിറ്റിലാണ് യുക്രെയ്നിൽ നിന്നുള്ള താരം എ.ടി.കെ മോഹൻ ബഗാന്റെ വലയിൽ പന്തെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായെത്തി ഇരട്ട ഗോളടിച്ച് താരം ശ്രദ്ധ നേടിയിരുന്നു.
ഈസ്റ്റ്ബംഗാളിനെതിരെ േപ്ലയിങ് ഇലവനിലിറങ്ങിയ അപോസ്തോലോസ് ജിയാനു- ദിമിത്രിയോസ് ദിയമാന്റകോസ് ആക്രമണ ജോഡിയിൽ ജിയാനുവിനെ മാറ്റിയാണ് കോച്ച് ഇവാൻ വുകുമനോവിച്ച് കലിയൂഷ്നിക്ക് എ.ടി.കെക്കെതിരെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നൽകിയത്. കരുത്തുറ്റ എതിരാളികൾക്കെതിരെ യുക്രെയ്ൻ സ്ട്രൈക്കറുടെ സ്കോറിങ് പാടവം തുണക്കെത്തുമെന്ന കോച്ചിന്റെ പ്രതീക്ഷ കാത്ത താരം ടൂർണമെന്റിലെ മൂന്നാം ഗോളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.