​ക്രോടോണിനെ തോൽപിച്ച

ഇൻറർ മിലാ​െൻറ ആഹ്ലാദം

യുവൻറസിൻെറ കിരീടയാത്രക്ക്​ അന്ത്യം കുറിച്ച്​ ഇൻറർ സീരി 'എ' ജേതാക്കൾ

മിലാൻ: നാല്​ കളി ബാക്കി നിൽക്കെ ഇറ്റലിയിൽ ഇൻറർ മിലാ​െൻറ കിരീടധാരണം. പ്രധാനവെല്ലുവിളി ഉയർത്തിയ അറ്റ്​ലാൻറ ഞായറാഴ്​ച രാത്രിയിൽ സസൗളോക്കെതിരെ 1-1ന്​ സമനില പാലിച്ചതിനു പിന്നാലെയാണ്​ ഇൻറർ മിലാൻ കിരീടം ഉറപ്പിച്ചത്​. 34 കളിയിൽ 82പോയൻറുമായാണ്​ ഇൻറർ ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്​.

രണ്ടാം സ്​ഥാനത്തുള്ള അറ്റ്​ലാൻറ സമനിലയോടെ 69 പോയൻറിലെത്തി. 13 പോയൻറ്​ ലീഡുള്ള ഇൻററിനെ ഇനി എല്ലാ മത്സരങ്ങൾ ജയിച്ചാൽ പോലും എതിരാളികൾക്ക്​ തൊടാൻ കഴിയില്ല.

2010ന്​ ശേഷം ആദ്യമായാണ്​ ഇറ്റാലിയൻ സീരി 'എ' കിരീടം സാൻസിറോയിലെത്തുന്നത്​. ഒമ്പതു വർഷം തുടർച്ചയായി ചാമ്പ്യന്മാരായ യുവൻറസ്​ ആദ്യ നാല്​ സ്​ഥാനങ്ങളിൽ പോലും ഇടമില്ലാതെ പതറിയപ്പോൾ, അ​േൻറാണിയോ കോ​െൻറയുടെ ടീം 34ൽ 25 കളിയും ജയിച്ച്​ കിരീടമുറപ്പിച്ചു. 2009-10 സീസണിലാണ്​ ഇൻറർ അവസാനമായി ഇറ്റാലിയൻ ജേതാക്കളായത്​.

ക്രോടോണിനെതിരെ 2-0ത്തിനായിരുന്നു ഇൻററി​െൻറ ജയം. നഗരവൈരികളായ എ.സി മിലാൻ ബെൻവെ​േൻറായെ തോൽപിച്ചു (2-0).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT