Posted On
date_range Updated On
date_range യുവന്റസിന് തോൽവി, പി.എസ്.ജിക്ക് സമനില; കുതിപ്പ് തുടർന്ന് ആഴ്സനലും ആസ്റ്റൺ വില്ലയും
ബെർമിങ്‌ഹാം: ചാമ്പ്യൻസ് ലീഗിൽ വിജയം തുടർന്ന് ആഴ്സനൽ ആസ്റ്റൺ വില്ലയും കുതിപ്പ് തുടർന്നപ്പോൾ യുവന്റസ് തോൽവിയും പി.എസ്.ജി സമനിലയും വഴങ്ങി.
ഇറ്റാലിയൻ ക്ലബായ ബൊലോഗ്ന എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആസ്റ്റൺ വില്ല കീഴടക്കിയത്. സീസണിൽ മൂന്ന് മത്സരങ്ങളും ജയിച്ച ആസ്റ്റൺ വില്ല പോയിന്റ് പട്ടികയിൽ ഒന്നാമത് തുടരുന്നു.
യുക്രൈനിയൻ ഫുട്ബാൾ ക്ലബായ ഷക്താർ ഡോണെസ്കിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണൽ കീഴടക്കിയത്.
സ്ലോവാക്യൻ ക്ലബായ സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ജിറോണ ചാമ്പ്യൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി.
മറ്റൊരു മത്സരത്തിൽ പി.എസ്.ജിയെ പി.എസ്.വി ഐന്തോവൻ 1-1 ന് സമനിലയിൽ കുരുക്കി. യുവന്റസിനെ വിജയ കുതിപ്പിന് തടയിട്ട് സ്റ്റട്ഗാർട്ട് ഏകപക്ഷീയമായ ഒരുഗോളിന് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.