ഐ.​എ​സ്.​എ​ൽ: അ​ഞ്ചു ഗോ​ൾ ത്രി​ല്ല​റി​ൽ ഹൈ​ലാ​ൻ​ഡേ​ഴ്സ്

കൊ​ൽ​ക്ക​ത്ത: ക​രു​ത്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ്. അ​ഞ്ചു ഗോ​ളു​ക​ൾ പി​റ​ന്ന ക​ളി​യി​ൽ 3-2നാ​യി​രു​ന്നു ജ​യം. അ​ഞ്ചാം മി​നി​റ്റി​ൽ ജൂ​റി​ചി​ലൂ​ടെ ലീ​ഡ് പി​ടി​ച്ച നോ​ർ​ത്ത് ഈ​സ്റ്റ് കാ​ൽ മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​ക്കും​മു​മ്പ് ഒ​രി​ക്ക​ൽ​കൂ​ടി വ​ല കു​ലു​ക്കി എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദം ഇ​ര​ട്ടി​യാ​ക്കി.

ഇ​​ട​വേ​ള​ക്കു ശേ​ഷം പു​തി​യ കേ​ളീ​ശൈ​ലി​യു​മാ​യി മൈ​താ​ന​ത്തെ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ 53ാം മി​നി​റ്റി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി. ന​ന്ദ​യാ​യി​രു​ന്നു സ്കോ​റ​ർ. ഒ​പ്പം പി​ടി​ക്കാ​ൻ വ​ട്ട​മി​ട്ടു​നി​ന്ന കൊ​ൽ​ക്ക​ത്ത​ക്കാ​രെ പൂ​ട്ടി ജൂ​റി​ച് നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി വീ​ണ്ടും വ​ല കു​ലു​ക്കി. 82ാം മി​നി​റ്റി​ൽ ഫോ​ർ​ബ്സ് ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ഒ​രു ഗോ​ൾ​കൂ​ടി മ​ട​ക്കി​യെ​ങ്കി​ലും നോ​ർ​ത്ത് ഈ​സ്റ്റ് ഇ​തി​ന​കം ജ​യ​മു​റ​പ്പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ജ​യ​ത്തോ​ടെ ടീം ​ആ​റാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ഒ​ഡി​ഷ ഒ​ന്നാ​മ​തും ഗോ​വ, ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മു​ക​ൾ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ ഒ​മ്പ​താ​മ​താ​ണ്.

Tags:    
News Summary - ISL: NorthEast United FC Secures Top 6 Position With Victory Against East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.