Posted On
date_range Updated On
date_range ഐ.എസ്.എൽ: നോർത്ത് ഈസ്റ്റ്-ഗോവ മത്സരം സമനിലയിൽ
ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നോർത്ത് ഈസ്റ്റ് എഫ്.സി-എഫ്.സി ഗോവ മത്സരം 2-2 സമനിലയിൽ അവസാനിച്ചു. ആതിഥേയരായ നോർത്ത് ഈസ്റ്റിനുവേണ്ടി വിൽമർ ജോർദാൻ ഇരട്ട ഗോൾ നേടി. 31ാം മിനിറ്റിൽ എഡു ബഡിയ ഗോവയെ മുന്നിലെത്തിച്ചു.
ആദ്യ പകുതി തീരാൻ നേരം (45+3) സ്കോർ ചെയ്ത് സമനില പിടിച്ചു ജോർദാൻ. 65ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഗുവാറോസേന ഗോവക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. എന്നാൽ, 71ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ജോർദാനിലൂടെത്തന്നെ തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.