Posted On
date_range Updated On
date_range ഐ.എസ്.എൽ: നാട്ടങ്കം സമനിലയിൽ
കൊൽക്കത്ത: ഐ.എസ്.എല്ലിൽ കൊൽക്കത്ത ടീമുകളുടെ അങ്കത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാനും ചിരവൈരികളായ ഇൗസ്റ്റ് ബംഗാളും സമനിലയിൽ (2-2). അജയ് ഛേത്രിയും ക്ലിറ്റൻ സിൽവയുമാണ് ഇൗസ്റ്റ് ബംഗാളിന്റെ ഗോളുകൾ നേടിയത്.
അർമാൻഡോ സാദികും ദിമിത്രി പെട്രറ്റോസും ബഗാനായി ലക്ഷ്യം കണ്ടു. ആദ്യ കളിയിൽ ഡൽഹിയിൽ ബംഗളൂരു എഫ്.സിയെ 3-1ന് തോൽപിച്ച് റൗണ്ട്ഗ്ലാസ് പഞ്ചാബ്. വിൽമർ ജോർഡൻ, ലൂക സയ്സൻ, മദീഹ് തലാൽ എന്നിവരാണ് പഞ്ചാബിനായി സ്കോർ ചെയ്തത്. സുനിൽ ഛേത്രിയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.