ഐ.എസ്.എൽ 31ന് പുനരാരംഭിക്കും

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ പത്താം സീസൺ മത്സരങ്ങൾ ജനുവരി 31ന് പുനരാരംഭിക്കും. ജാംഷഡ്പുർ എഫ്.സിയും നോർത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലാണ് ആദ്യ കളി. 31ന് ജാംഷഡ്പുരിൽ നടക്കുന്ന മത്സരത്തിനുശേഷം ഫെബ്രുവരി ഒന്നിന് ആതിഥേയരായ ഹൈദരാബാദ് എഫ്.സിയെ എഫ്.സി ഗോവ നേരിടും. രണ്ടിന് ഭുവനേശ്വറിൽ ഒഡിഷ എഫ്.സിയുമായി കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.

കൊച്ചിയിൽ 12ന് പഞ്ചാബ് എഫ്.സിയും 25ന് ഗോവയും മാർച്ച് 13ന് മോഹൻ ബഗാനും ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായെത്തും.

Tags:    
News Summary - ISL matches will resume on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.