'മഞ്ഞപ്പട ബോയ്സ്'; കേരള ബ്ലാസ്റ്റേഴ്സിന് ആവേശജയം

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ഗോവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയ ശേഷം മല്‍സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചു വരവ്. ബ്ലാസ്റ്റേഴ്സിനായി ഡയമന്‍റക്കോസ് ഇരട്ട ഗോൾ നേടി.

ഇടവേളക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ഗോവയ്‌ക്കെതിരായ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. എ​ട്ടാം മി​നി​റ്റി​ലാണ് മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച ഗോ​വ​യു​ടെ ആദ്യ ഗോ​ൾ പി​റ​ന്നത്. 17 മിനിറ്റുകൾക്കുള്ളിൽ തന്നെ എഫ്‌.സി ഗോവ ഇരട്ട ഗോളുമായി ലീഡ് ഉറപ്പിച്ചു.

23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അങ്ങിനെ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു. ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​വ​ൻ ഗോ​ൾ​മു​ഖ​ത്ത് തു​ട​രെ ആ​ക്ര​മ​ണം ന​ട​ത്തി. 49ാം മി​നി​റ്റി​ൽ ഡ​യ​മ​ന്റ​കോ​സി​ന്റെ ഷോ​ട്ട് ഗോ​ളി അ​ർ​ഷ്ദീ​പ് സി​ങ് ര​ക്ഷ​പ്പെ​ടു​ത്തി. 51ാം മി​നി​റ്റി​ൽ ഗാ​ല​റി​യി​ൽ തി​ര​യി​ള​ക്കി സ​കാ​യി​യു​ടെ ഗോ​ൾ. ബ്ലാ​സ്റ്റേ​ഴ്സി​ന് അ​നു​കൂ​ല​മാ​യി ഫ്രീ ​കി​ക്ക്.

ജാ​പ്പ​നീ​സ് സ്ട്രൈ​ക്ക​റാ​യ സ​കാ​യ് ഇ​ട​തു​പാ​ർ​ശ്വ​ത്തി​ൽ നി​ന്ന് തൊ​ടു​ത്ത കി​ക്ക് ത​ടു​ക്കാ​ൻ അ​ർ​ഷ്ദീ​പ് ഡൈ​വ് ചെ​യ്ത​ത് വെ​റു​തെ​യാ​യി. പ​ന്ത് വ​ല​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി. 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ദിമിത്രിയോസ് ഡയമെന്റക്കോസ് വലയിലെത്തിച്ചതോടെ സ്‌കോര്‍ 2-2 ആയി. 84-ാം മിനിറ്റില്‍ ഡയമെന്റക്കോസ് വീണ്ടും ഗോളടിച്ചു. ഇടതുവിങ്ങില്‍ നിന്ന് മുഹമ്മദ് ഐമന്റെ ക്രോസ് ഗോവന്‍ ഗോളി അര്‍ഷ്ദീപ് സിങ്ങിന് കൈയ്യിലൊതുക്കാനായില്ല.

Tags:    
News Summary - Isl, kerala blasters, goa fc,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.