Posted On
date_range Updated On
date_range ഐ.എസ്.എൽ: ജംഷഡ്പുർ -നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ബുധനാഴ്ച നടന്ന ജംഷഡ്പുർ എഫ്.സി -നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ചു.
33ാം മിനിറ്റിൽ ജംഷഡ്പുർ ആണ് ആദ്യം മുന്നിലെത്തിയത്. ഇംറാൻ ഖാൻ ബോക്സിന് മധ്യത്തിൽനിന്ന് പായിച്ച ഷോട്ട് വലയിൽ വിശ്രമിച്ചപ്പോൾ ജംഷഡ്പുരിന് ആനന്ദനൃത്തം. ആദ്യ പകുതി അങ്ങനെ അവസാനിച്ചു. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച നോർത്ത് ഈസ്റ്റ് അധികം വൈകാതെ ഫലവും കണ്ടെത്തി.
66ാം മിനിറ്റിൽ ജിതിൽ മടത്തിലിൽനിന്ന് പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് മുഹമ്മദ് അലി ബിമാമിർ തൊടുത്ത വലംകാൽ ഷോട്ടിന് ജംഷഡ്പുർ ഗോൾ കീപ്പർക്ക് മറുപടി ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.