Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവ സെമിയിലേക്ക്; പഞ്ചാബ് പുറത്ത്
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ സെമി ഫൈനലിനരികെ. പഞ്ചാബ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച ഇവർക്ക് 22 കളികളിൽ 45 പോയന്റായി. 45ാം മിനിറ്റിൽ കാൾ മക്കൂഹിന്റെ വകയായിരുന്നു വിജയ ഗോൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് നേരിട്ട് സെമി പ്രവേശം.
52 പോയന്റുമായി ഒന്നാംസ്ഥാനത്ത് കുതിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐ.എസ്.എൽ ഷീൽഡും സെമി ബെർത്തും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാംസ്ഥാനക്കാരായ ഗോവക്ക് രണ്ട് മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. 22 മത്സരങ്ങളിൽ 24 പോയന്റുമായി 11ാം സ്ഥാനത്തുള്ള പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.