ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയ കാരിസ് കൈരിയാക്കൗ (10) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
Posted On
date_range Updated On
date_range ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിന് ജയം
ഗുവാഹതി: ഐ.എസ്.എല്ലിൽ ആദ്യ രണ്ടു കളികളും തോറ്റവരുടെ മൂന്നാമങ്കത്തിൽ ജയം ഈസ്റ്റ് ബംഗാളിനൊപ്പം. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1നാണ് കൊൽക്കത്തക്കാർ തോൽപിച്ചത്. ഈസ്റ്റ് ബംഗാളിനായി ക്ലെയ്റ്റൺ സിൽവ (11), കാരിസ് കൈരിയാക്കൗ (52), ജോർഡൻ ഡോഹർട്ടി (84) എന്നിവരാണ് സ്കോർ ചെയ്തത്.
ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ മാറ്റ് ഡെർബിഷെയർ (90*) കണ്ടെത്തി. മൂന്നു പോയന്റോടെ ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ അക്കൗണ്ട് തുറക്കാനായിട്ടില്ലാത്ത നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.