Posted On
date_range Updated On
date_range ഐ.എസ്.എൽ: ബംഗളൂരുവിന് കുരുക്കിട്ട് നോർത്ത് ഈസ്റ്റ്
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സി-നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. മോശം ഫോം തുടരുന്ന ബംഗളൂരുവിനെതിരെ അവരുടെ മൈതാനത്ത് വടക്കുകിഴക്കുകാർ ലീഡെടുത്തെങ്കിലും അവസാന നിമിഷം ഗോൾ മടക്കി ബംഗളൂരു തോൽവി ഒഴിവാക്കി.
മത്സരം ഗോൾരഹിത സമനിലയിലേക്കു നീങ്ങവെ 86ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന് വീണുകിട്ടിയ പെനാൽറ്റി നെസ്റ്റർ റോജർ ലക്ഷ്യത്തിലെത്തിച്ചു. കളി തീരാനിരിക്കെ ശിവശക്തി നാരായണൻ (90+5) ഗോൾ മടക്കി ബംഗളൂരുവിനെ രക്ഷിച്ചു. നോർത്ത് ഈസ്റ്റ് എട്ടും ബംഗളൂരു ഒമ്പതും സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.