Posted On
date_range Updated On
date_range ഐ.എസ്.എൽ; ഛേത്രി വന്നു; ഒടുവിൽ മുംബൈ വീണു
ബംഗളൂരു: പോയന്റ് പട്ടികയിൽ ഒന്നാമന്മാരായി ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ എഫ്.സിക്ക് സീസണിലെ ആദ്യ തോൽവി. ബംഗളൂരു എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇവരെ വീഴ്ത്തിയത്. 57ാം മിനിറ്റിൽ സ്കോർ ചെയ്ത് സുനിൽ ഛേത്രി ശക്തമായ സാന്നിധ്യമറിയിച്ച കളിയിൽ ജാവി ഹെർണാണ്ടസിലൂടെ (70) ആതിഥേയർ ലീഡുയർത്തി. 77ാം മിനിറ്റിൽ മുർതദ ഫാൽ ഗോൾ മടക്കിയെങ്കിലും സമനില പോലും പിടിക്കാനായില്ല മുംബൈക്ക്. ഒരു മത്സരം മാത്രം ശേഷിക്കെ 31 പോയന്റുമായി നാലാമതാണ് ബംഗളൂരു. ജയത്തോടെ പ്ലേ ഓഫ് സാധ്യതയും സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.