Posted On
date_range Updated On
date_range ഐ.എസ്.എൽ: ഹെരേര ഹാട്രിക്കിൽ ഗോവക്ക് ജയം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് എഫ്.സി ഗോവ. ബോർജ ഹെരേരയുടെ (13, 20, 71) ഹാട്രിക്കാണ് സന്ദർശകർക്ക് ജയമൊരുക്കിയത്.
29ാം മിനിറ്റിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മദീഹ് തലാൽ ഈസ്റ്റ് ബംഗാളിനായി അക്കൗണ്ട് തുറന്നു. 81ാം മിനിറ്റിൽ ഡിഫൻഡർ കാൾ മക്ഹ്യൂ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ഗോവയുടെ അംഗബലം പത്തായി ചുരുങ്ങി.
പിന്നാലെ ഡേവിഡ് ലാലസൻഗ (85) ആതിഥേയർക്കായി രണ്ടാം ഗോൾ നേടിയെങ്കിലും സമനില കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.