Posted On
date_range Updated On
date_range സഹലിന് ഗോൾ; ജയത്തോടെ ബഗാൻ രണ്ടാമത്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച് മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
ആറാം മിനിറ്റിൽ ടോമി ജൂറിക് നേടിയ പെനാൽറ്റി ഗോളിൽ പിന്നിലായ നിലവിലെ ചാമ്പ്യന്മാർ സ്വന്തം കാണികൾക്ക് മുന്നിൽ ഉജ്ജ്വലമായി തിരിച്ചുവന്നു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലിസ്റ്റൺ കൊളാസോയും (45+1) ജേസൺ കമ്മിങ്സും (45+4) നേടിയ ഗോളുകൾ ബഗാനെ മുന്നിലെത്തിച്ചു.
50ാം മിനിറ്റിൽ ജൂറിക് രണ്ടാം ഗോളുമടിച്ചതോടെ 2-2. പിന്നാലെ ദിമിത്രിയോസ് പെട്രാറ്റോസും (54) മലയാളി താരം സഹൽ അബ്ദുസ്സമദും (57) നേടിയ ഗോളുകളാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.