ഐ.എസ്.എൽ: ജയത്തോടെ തുടങ്ങി ഒഡിഷ, ബഗാൻ

കൊൽക്കത്ത/ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ജയത്തോടെ തുടങ്ങി ഒഡിഷ എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും. നിലവിലെ ചാമ്പ്യൻമാരായ ബഗാൻ നവാഗതരായ പഞ്ചാബ് എഫ്.സിയെ 3-1ന് തകർത്തു. ചെന്നൈയിൻ എഫ്.സിയെ ഒഡിഷ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്.

കലിംഗ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം കളി തുടങ്ങി അധികം കഴിയും മുമ്പെ മഴയും ഇടിമിന്നലും കാരണം നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ചപ്പോൾ ജെറി മൗവിമിങ്താങ്ങയും (45) ഡീഗോ മൗറീഷ്യയും (63) ചേർന്ന് ഒഡിഷക്ക് ജയമൊരുക്കുകയായിരുന്നു.

Tags:    
News Summary - ISL 2023-24: Chennaiyin FC suffers 0-2 loss against Odisha FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.