Posted On
date_range Updated On
date_range ഐ.എസ്.എൽ; മുംബൈ-എ.ടി.കെ സമനില
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സി-എ.ടി.കെ മോഹൻ ബഗാൻ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ടു വീതം ഗോൾ നേടി. നാലാം മിനിറ്റിൽത്തന്നെ സ്വന്തം കാണികൾക്കു മുന്നിൽ ലാലിൻസുവാല ചാങ്തേയിലൂടെ മുംബൈ ലീഡ് പിടിച്ചിരുന്നു. രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിൽ ജോനി കൗകോ ഗോൾ മടക്കി. കളി 1-1ൽ തുടരവെ റോസ്റ്റിൻ ഗ്രിഫിത്ത്സ് ഒരുക്കിയ മൂന്നാം ഗോൾ മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 74ാം മിനിറ്റിൽ ലെനി റോഡ്രിഗസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയ എ.ടി.കെ ബഗാൻ 88ാം മിനിറ്റിൽ കാൾ മക്ഹൂഗിലൂടെ രണ്ടാം ഗോളും നേടി സമനില പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.