Posted On
date_range Updated On
date_range സിഡോ നാട്ടിലേക്ക്; പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്സ്
വാസ്കോ: പരിക്കേറ്റ നായകൻ സെർജിയോ സിഡോഞ്ചക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. കാലിന് പരിക്കേറ്റ സിഡോ വിദഗ്ധ ചികിത്സക്കായി സ്വന്തം നാടായ സ്പെയിനിലേക്ക് മടങ്ങി. സീസണിലെ ബാക്കി മത്സരങ്ങൾ പൂർണമായും നഷ്ടമാവുമെന്നുറപ്പായതോടെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരത്തെ സ്വന്തമാക്കാൻ കരുക്കൾ നീക്കുന്നത്.
കഴിഞ്ഞയാഴ്ച ചെന്നൈയിനെതിരായ മത്സരത്തിനിടെയായിരുന്നു സിഡോക്ക് പരിക്കേറ്റത്. സീസണിൽ ഇതുവരെയും ജയം നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് സിഡോയുടെ മടക്കം കൂടുതൽ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.