Posted On
date_range Updated On
date_range ബംഗളൂരുവിനെ അട്ടിമറിച്ച് ജാംഷഡ്പുർ
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ബംഗളൂരുവിനെ അട്ടിമറിച്ച് ജാംഷഡ്പുർ മുന്നോട്ട്. സുനിൽ ഛേത്രിയും ക്ലീറ്റൻ സിൽവയും നയിച്ച ബംഗളൂരു ആക്രമണത്തെ മലയാളി ഗോൾ കീപ്പർ ടി.പി. രഹിനേഷും പ്രതിരോധ താരം പീറ്റർ ഹാർട്ലിയും സ്റ്റീഫൻ ഇസയും ഫലപ്രദമായി തടഞ്ഞുനിർത്തിയപ്പോൾ, 79ാം മിനിറ്റിൽ വിജയ ഗോളും കുറിച്ച് മത്സരം ജാംഷഡ്പുരിെൻറ പാളയത്തിലാക്കി. ഡിഫൻഡർ സ്റ്റീഫൻ ഇസയുടെ വകയായിരുന്നു വിജയ ഗോൾ. വിങ്ങിൽ നിന്നെത്തിയ േക്രാസിനെ നിലത്തുകിടന്ന് ഡൈവ് ചെയ്ത് വലയിലേക്കിട്ടാണ് ഇസ വിജയശിൽപിയായത്. ഇതോടെ 13 പോയൻറുമായി ജാംഷഡ്പുർ മൂന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.