ഹൃദയം പൊട്ടി ഒഡിഷ എഫ്​.സി; എ.ടി.കെയോട്​ തോൽവി ഏറ്റു വാങ്ങിയത്​ 95ാം മിനിറ്റിൽ

പനാജി: ഇങ്ങനെയൊരു 'ട്വിസ്റ്റ്​' ഒഡിഷ എഫ്​.സി സ്വപ്​നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 90 മിനിറ്റ്​ സമയവും കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ചെറുത്തു നിന്നിട്ടും റോയ്​ കൃഷ്​ണയെന്ന അപകടകാരിയായ സ്​ട്രൈക്കറുടെ ഹെഡറിൽ വിലയേറിയ പോയൻറ്​ നഷ്​ടമായി. ആവേശകരമായ മത്സരത്തിൽ 95ാം മിനിറ്റിലെ ഹെഡർ ഗോളിലാണ്​ റോയ്​ കൃഷ്​ണ എന്ന ഫിജിക്കാരൻ എ.ടി.കെ മോഹൻ ബഗാന്​ മൂന്ന്​ പോയൻറ്​ സമ്മാനിച്ചത്​. ഇതോടെ തുടർച്ചയായ മൂന്ന്​ ജയത്തോടെ മോഹൻ ബഗാൻ ഒമ്പതു പോയൻറുമായി ഒന്നാം സ്​ഥാനം അരക്കിട്ടുറപ്പിച്ചു. മൂന്ന്​ മത്സരങ്ങളിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഒഡിഷ എഫ്​.സി പത്താം സ്​ഥാനത്താണ്​.

വിരസ മത്സരമായിരുന്നു ഗോവയിൽ ആദ്യ പകുതി അരങ്ങേറിയത്​. ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച എ.ടി.കെ മോഹൻ ബഗാന്​ ഒന്നാം സ്​ഥാനം ഉറപ്പിക്കാനാണ്​ കളത്തിലിറങ്ങിയത്​. ഒഡിഷയാവ​െട്ട ഒരു സമനിലയും തോൽവിയും ഏറ്റുവാങ്ങിയവരായിരുന്നു. ഡെയ്​ഞ്ചർ സോണിൽ നിന്ന്​ കരകയറാൻ ഒഡിഷക്ക്​ ജയിച്ചേ മതിയായിരുന്നുള്ളൂ. വിസിൽ മുഴങ്ങിയപാടെ ആക്രമണം കനപ്പിച്ചാണ്​ ഒഡിഷ തുടങ്ങിയത്​. മാഴ്​സലീന്യോയും ഡീഗോ മൗറീഷ്യോയും ചേർന്ന്​ കടന്നാക്രമിച്ചു. മറു തലക്കൽ ക്യാപ്​റ്റൻ റോയ്​ കൃഷ്​ണയും മൻവീർ സിങ്ങും യാവി ഹെർണാണ്ടസും ​േചർന്ന്​ കൗണ്ടർ അറ്റാക്കും.

90 മിനിറ്റും അവസരം നഷ്​ടമാക്കാനാണ്​ ഇരു ടീമുകളും ശ്രമിച്ചത്​. റോയ്​ കൃഷ്​ണയെ നന്നായി ഒഡിഷൻ നായകൻ സ്​റ്റീഫൻ ടെയ്​ലർ മാർക്ക്​ ചെയ്​തതോടെ താരത്തിന്​ ഒന്നും ചെയ്യാനായില്ല. ഒടുവിൽ 95ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കാണ്​ വിധി നിർണയിച്ചത്​. മുൻ കേരള ബ്ലാസ്​റ്റേഴ്​സ്​ താരം സന്ദേശ്​ ജിങ്കാനാണ്​ ബോക്​സിലേക്ക്​ ഹെഡർ ചെയ്​തു കൊടുത്തത്​. ഗോളിക്കു മുന്നിലുണ്ടായിരുന്ന റോയ്​ കൃഷ്​ണ പന്ത്​ അനായാസം വലയിലേക്കിട്ടു.



Tags:    
News Summary - ISL- ATK Mohun Bagan FC - Odisha Football Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.