നോർത് ഈസ്റ്റിനെ 3-1ന് തോൽപ്പിച്ച എ.ടി.കെ മോഹൻ ബഗാന്റെ ആഹ്ലാദം
Posted On
date_range Updated On
date_range ഐ.എസ്.എൽ: എ.ടി.കെ മോഹൻ ബഗാന് ജയം
പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നോർത് ഈസ്റ്റിനെ പരാജയപ്പെടുത്തി. 17ാം മിനിറ്റിൽ മലയാളി താരം വി.പി സുഹൈറിലൂടെ നോർത് ഈസ്റ്റാണ് ഗോളടിച്ചതെങ്കിലും 22ാം മിനിറ്റിൽ മോഹൻ ബഗാൻ ജോണി കാക്കോയിലൂടെ സമനില പിടിച്ചു.
45ാം മിനിറ്റിൽ ലിസ്റ്റർ കൊളാകോയിലൂടെ ലീഡ് പിടിച്ച മോഹൻ ബഗാൻ 52ാം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ലീഡ് ഉയർത്തി. 26 പോയന്റുമായി പട്ടികയിൽ രണ്ടാമതാണ് എ.ടി.കെ മോഹൻ ബഗാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.