Posted On
date_range Updated On
date_range നാളത്തെ ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മത്സരവും മാറ്റി
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ മത്സരവും മാറ്റിവെച്ചു. ബ്ലാസ്റ്റേഴ്സ് നിരയിലെ താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് മത്സരം മാറ്റിവെച്ചത്.
വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചത്തെ മുംബൈ സിറ്റി എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരവും കോവിഡിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഗ്രൗണ്ടിലിറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് മത്സരം മാറ്റിവെച്ചത്.
മെഡിക്കൽ ടീമുമായി ചർച്ച നടത്തിയതായും താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.