എ.ടി.കെ മോഹൻ ബഗാനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ഹൈദരാബാദ് എഫ്.സി താരങ്ങൾ
ഹൈസ്പീഡ് ഹൈദരാബാദ്; ആദ്യ പാദ സെമിയിൽ മോഹൻ ബഗാനെ 3-1ന് തകർത്തു
ബാംബോലിം: ഐ.എസ്.എൽ ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളടിച്ചുകൂട്ടിയ ടീമാണ് ഹൈദരാബാദ്. അതിനാൽ തന്നെ ഗോളടിക്കുക അവർക്ക് പ്രശ്നമായിരുന്നില്ല. പ്രത്യേകിച്ചും ടോപ്സ്കോറർ ബർതലോമിയോ ഒഗ്ബെചെ കളത്തിലുള്ളപ്പോൾ.
എന്നാൽ, ആദ്യം ഗോൾ വഴങ്ങുകയെന്നത് അവർ പ്രതീക്ഷിച്ചതായിരുന്നില്ല. അത് സംഭവിച്ചിട്ടും ആദ്യ പാദ സെമിയിൽ എ.ടി.കെ മോഹൻ ബഗാനെ 3-1ന് തോൽപിച്ച് ഹൈദരാബാദ് എഫ്.സി മുൻതൂക്കം നേടിയെന്നതായിരുന്നു ഹൈലൈറ്റ്. 18ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെയാണ് എ.ടി.കെ ലീഡെടുത്തത്.
എന്നാൽ, ആദ്യകപുതിയുടെ ഇഞ്ചുറി സമയത്ത് ഒഗ്ബെചെയിലൂടെ ഒപ്പമെത്തിയ ഹൈദരാബാദ് 58, 64 മിനിറ്റുകളിൽ മുഹമ്മദ് യാസർ, ഹാവിയർ സിവേരിയോ എന്നിവരുടെ ഗോളുകളിലൂടെ ജയമുറപ്പിച്ചു. ഇരുടീമുകളും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്ന രണ്ടാം പാദ സെമി ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.