ഗോവ: ഐ.എസ്.എൽ ഫുട്ബോൾ ഫൈനൽ മാർച്ച് 20ന് അരങ്ങേറും. ഇരുപാദ സെമിഫൈനലുകൾ മാർച്ച് 11, 12, 15, 16 തീയതികളിൽ നടക്കും. ഫത്തോർദ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം. സെമിയിൽ എവേ ഗോൾ നിയമമുണ്ടായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുക.

ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എ.എഫ്‌.സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും. രണ്ടു സെമി ഫൈനലുകളിലുമായി കൂടുതൽ ഗോൾ നേടുന്ന ടീം ഫൈനലിലെത്തും. ലീഗ് ഘട്ടം മാർച്ച് 7ന് അവസാനിക്കും. ലീഗ് ജേതാക്കൾക്ക് ഐ.എസ്.എൽ ഷീൽഡും എ.എഫ്.സി ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കു നേരിട്ടു പ്രവേശനവും ലഭിക്കും.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ എഫ്‌സി നവംബർ 22 ന് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും. ഐഎസ്എല്ലില്‍ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്‌സി പോരാട്ടമാണ്. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബിഎഫ്‌സി. സീസണിൽ രണ്ട് കളിയിൽ മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് 10 പോയിന്‍റുമായി അവസാന സ്ഥാനത്തും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചിരുന്നു. 

Tags:    
News Summary - ISL 2021-22 Schedule: Full list of Fixtures, teams, dates, times, venues and telecast information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.