Posted On
date_range Updated On
date_range ഐ.എസ്.എല്ലിൽ ജംഷഡ്പുരിന് ജയം; ഒന്നാമത്
പനാജി: ബ്ലാസ്റ്റേഴ്സ് ഒരുദിവസം നിലനിർത്തിയ ഒന്നാംസ്ഥാനം സ്വന്തമാക്കി ജംഷഡ്പുർ. പോയന്റ് പട്ടികയിലെ അവസാനക്കാരായ ഈസ്റ്റ് ബംഗാളിനെ അവസാന മിനിറ്റുകളിൽ മറികടന്നാണ് ടീം ഒന്നാമതെത്തിയത്.
ഗോൾമുഖം തുറക്കുന്നതിൽ ഇരുടീമുകളും വഴിമറന്ന ആദ്യ പകുതിക്കുശേഷം ഇഷാൻ നേടിയ ഏക ഗോൾ ഉരുക്കു നഗരക്കാർക്ക് വിജയം സമ്മാനിച്ചു. ഗ്രെഗ് സ്റ്റുവർട്ട് നൽകിയ പന്തിൽ തലവെച്ചാണ് ഇശാൻ ടീമിന് വിലപ്പെട്ട ജയവും ഒന്നാം സ്ഥാനവും നൽകിയത്. ഇന്ന് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ വീഴ്ത്തിയാൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.