Posted On
date_range Updated On
date_range ഐ.എസ്.എൽ: ബംഗളൂരു-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ പിരിഞ്ഞു
ബാംബോലിം: ഐ.എസ്.എല്ലിൽ പിൻനിരയിലുള്ള ബംഗളൂരു എഫ്.സിയും ഈസ്റ്റ് ബംഗാളും സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ പങ്കിട്ടാണ് ഇരു ടീമുകളും പോയന്റ് പങ്കുവെച്ചത്. 28ാം മിനിറ്റിൽ തോങ്ഖോസെയിം ഹാവോകിപിന്റെ ഗോളിൽ മുന്നിൽ കടന്ന ഈസ്റ്റ് ബംഗാൾ 55ാം മിനിറ്റിൽ സൗരവ് ദാസിന്റെ സെൽഫ് ഗോളിൽ കുടുങ്ങുകയായിരുന്നു. ബംഗളൂരു 10 കളികളിൽ 10 പോയന്റുമായി എട്ടാമതും ഈസ്റ്റ് ബംഗാൾ ഒമ്പത് മത്സരങ്ങളിൽ അഞ്ചു പോയന്റുമായി അവസാന സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.